Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നയ്റോബി : കെനിയയില്‍ പതിനഞ്ച് ടണ്‍ ആനക്കൊമ്പ് തീയിട്ട് നശിപ്പിച്ചു.കള്ളക്കടത്തുകാരില്‍ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പുകളാണ് സര്‍ക്കാര്‍ ഇടപെട്ട് തീയിട്ട് നശിപ്പിച്ചത്.ലോക വന്യജീവി ദിനാഘോഷത്തിന്റെ ഭാഗമായി കെനിയൻ പ്രസിഡന്റ് ഉഹ്റു കെനിയാത്തയുടെ ഉത്തരവുപ്രകാരമാണ് ഇത്രയും കൊമ്പുകൾ നശിപ്പിച്ചത്. പത്തടിയോളം ഉയരം വരുന്ന ആനക്കൊമ്പ് കൂമ്പാരം പെട്രോള്‍ ഉപയോഗിച്ചാണ് കത്തിച്ചത്. നെയ്റോബി നാഷണൽ പാർക്കിൽ പ്രസിഡന്റ് നേരിട്ടെത്തി ചടങ്ങിന് നേതൃത്വം നൽകുകയും ചെയ്തു.ആഫ്രിക്കയില്‍ ആനകളുടെയും കണ്ടാമൃഗത്തിന്റെയും കൊമ്പുകളുടെയും കളളക്കടത്ത് വ്യാപകമാണ്. ഇതേതുടര്‍ന്ന് കെനിയയില്‍ ആനക്കൊമ്പുകള്‍ വില്‍ക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ആനക്കൊമ്പിന് വേണ്ടി ആനകളെ വേട്ടയാടുന്നതിനെതിരെയുളള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് 15 ടണ്‍ ആനക്കൊമ്പ് തീയിട്ടു നശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ആഫ്രിക്കയില്‍ 2010 നും 12 നും ഇടയില്‍ ഒരു ലക്ഷം ആനകളാണു വേട്ടയ്ക്ക് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനക്കൊമ്പ് വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതിന് കെനിയയില്‍ വിലക്കുണ്ട്.
–
–
–
–
–
Leave a Reply