Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 4:11 pm

Menu

Published on April 26, 2013 at 4:13 am

കൊച്ചി മെട്രോ നിര്‍മാണം അടുത്ത മാസം അവസാനത്തോടെ- ശ്രീധരന്‍

kochi-metro-work

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണം അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു.

നിര്‍മാണവുമായി ബന്ധപ്പെട്ട രണ്ടു ടെന്‍ഡറുകളില്‍ തീരുമാനമായി. ശേഷിക്കുന്ന രണ്ട് ടെന്‍ഡറുകളിലും താമസിയാതെ തീരുമാനമുണ്ടാകും. കരാറുകാര്‍ക്ക് കൊച്ചിയിലെത്തി നിര്‍മാണം ആരംഭിക്കാനുള്ള കാലതാമസം കൂടി കണക്കിലെടുത്താണ് മെയ് അവസാനത്തോടെ നിര്‍മാണം ആരംഭിക്കാമെന്ന് കണക്കാക്കുന്നത്.

ഫ്രഞ്ച് വികസന ഏജന്‍സിയുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനാണ് ശ്രീധരന്‍ കൊച്ചിയിലെത്തിയത്. ഫ്രഞ്ച് ഏജന്‍സിയുമായുള്ള ചര്‍ച്ചകള്‍ അനുകൂലമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ട ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നത്. രണ്ടുവട്ടം ചര്‍ച്ചകള്‍ കൂടി ഇനിയുണ്ടാകും.

പദ്ധതിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം കൂടിയുള്ളതിനാല്‍ തുടക്കത്തില്‍ സാമ്പത്തിക തടസ്സമില്ല. സ്വകാര്യ വായ്പയില്ലാതെ ഒന്നരവര്‍ഷം വരെ നിര്‍മാണം തുടരാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News