Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 12:43 pm

Menu

Published on March 12, 2015 at 9:51 am

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

kerala-speaker-to-be-elected-today

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒന്‍പതരക്കാണ് വോട്ടെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍. ശക്തനെ എല്‍ഡിഎഫിലെ ഐഷാ പോറ്റി നേരിടും. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് ബി ഇടതു സ്ഥാനാര്‍ഥിയെ പിന്‍തുണക്കുമെന്ന് ഇന്നലെ ആർ. ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു.നൂറ്റി നാല്‍പ്പതായി കുറഞ്ഞ അംഗസംഖ്യയില്‍ 74 പേര്‍ യുഡിഎഫിന് വോട്ടുചെയ്യും. പ്രോടേം സ്പീക്കര്‍ക്കും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ ലൂഡി ലൂയിസിനും വോട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ അംഗങ്ങള്‍ക്കും വിപ്പും നല്‍കിയിട്ടുണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് തെര!ഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News