Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എൻ ശക്തനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. 66 നെതിരെ 74 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ ഐഷാ പോറ്റിയെ ശക്തന്‍ പരാജയപ്പെടുത്തിയത്. പ്രോടേം സ്പീക്കർ ഡൊമിനിക് പ്രസന്റേഷന്റെ അദ്ധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരള കോൺഗ്രസ് (ബി) പ്രതിനിധി കെ.ബി. ഗണേശ് കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്.മുന്‍ സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. കേരള നിയമസഭയുടെ 21-ാമത് സ്പീക്കറാണ് ശക്തൻ. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് നിന്നും സ്പീക്കറാകുന്ന ആദ്യ വ്യക്തിയാണ് ശക്തൻ. കാട്ടാക്കട മണ്ഡലത്തില്‍ നിന്നാണ് ശക്തന്‍ നിയമസഭയിലെത്തിയത്. 2004-2006 കാലത്ത് ഗതാഗതമന്ത്രിയായിരുന്നു ശക്തന്‍.
Leave a Reply