Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്നാട്ടില്‍ ‘പുതിയ തലമുറൈ’ വാര്‍ത്താ ചാനലിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത്. ബൈക്കിലത്തെിയ നാലംഗസംഘം ചാനല്‍ ഓഫീസിനു നേരെ ബോംബെറിയുകയായിരുന്നുവെന്ന് ചാനല്‍ വെബ്‌സൈറ്റ് വ്യക്തമാക്കി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ചാനല്‍ വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. രണ്ടു പ്രാവശ്യം അക്രമി സംഘം ബോംബെറിഞ്ഞു. ഇതിൽ ഒരു ബോംബ് ഓഫീസ് കവാടത്തിലാണ് പൊട്ടിത്തെറിച്ചത്. ചാനലിനു നേരെ മൂന്ന് ദിവസം മുമ്പ് ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയുണ്ടായിരുന്നു.താലിമാല സംബന്ധിച്ച് സംഘടിപ്പിച്ച പരിപാടി നടത്തിയതാണ് ഹിന്ദുത്വ സംഘടനകളുടെ പ്രകോപിതരാക്കിയത്. താലി സ്ത്രീകളില്‍ അനാവശ്യഭാരം അടിച്ചല്‍േപിക്കുന്നെന്നും അതിന്റെ പേരില്‍ മാത്രം ഭര്‍ത്താക്കന്മാര്‍ സ്ത്രീകളെ മര്‍ദിക്കുകയും ഒഴിവാക്കുകയും ചെയ്യന്നുവെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. പ്രതിവാര പരിപാടിയായ ‘ഉറക്കെ സൊല്ലുങ്കലി’ന്‍െറ ഞായറാഴ്ച സംപ്രേഷണം ചെയ്യണ്ട എപ്പിസോഡാണ് ഭീഷണിയെ തുടർന്ന് നിർത്തി വെച്ചത്.
Leave a Reply