Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 7:56 am

Menu

Published on March 13, 2015 at 12:15 pm

കേരള ബജറ്റ് 2015

kerala-budjet-2015

തിരുവനന്തപുരം : പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ  ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. സ്പീക്കറുടെ അസാന്നിധ്യത്തിലാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. സമാനതകളില്ലാത്ത പ്രതിഷേധങ്ങള്‍ക്കാണ് സഭ സാക്ഷിയായത്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

നെല്ലുസംഭരണത്തിന് 300 കോടി.
20,000 മെട്രിക് ടൺ റബർ സംഭരിക്കാൻ 300 കോടി രൂപ
പലിശ സബ്‌സിഡി നടപ്പാക്കും.
റബറിന് 150 രൂപ താങ്ങ് വില.
പ്ലാന്റേഷൻ നികുതി പിൻവലിക്കും.
കൊച്ചി മെട്രോയ്ക്ക് 940 കോടി.
സുഗന്ധവ്യഞ്ജന കൃഷിക്ക് 20 കോടി.
നാളികേര മേഖലയ്ക്ക് 75 കോടി .
ആരോഗ്യ കേരളം ട്രസ്റ്റ് രൂപവൽക്കരിക്കും
പശ്ചാത്തല വികസനത്തിന് 25,000 കോടി.
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് 1000 കോടി വകയിരുത്തും.
1.75 ലക്ഷം വീടുകൾ പുതുതായി നിർമ്മിക്കും.
വിഴിഞ്ഞം പദ്ധതിക്ക് 600 കോടി.
പാവപ്പെട്ടവർക്ക് 75000 ഫ്‌ളാറ്റുകൾ നിർമ്മിച്ചു നൽകും.
തെരഞ്ഞെടുത്ത കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും സൗജന്യ വൈ ഫൈ.
സർക്കാർ സൗകര്യങ്ങളെല്ലാം ഓൺലൈനിലൂടെ ലഭ്യമാക്കും.
ഭവനനിർമ്മാണ മേഖലയ്ക്ക് 482 കോടി.
എല്ലാവർക്കും സ്മാർട്ട് ഹെൽത്ത് കാർഡ്.
വയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും.
സൗഭാഗ്യ ഭവന പദ്ധതിക്ക് 10 കോടി രൂപ.
ഓട്ടോ ഡ്രൈവർമാർക്ക് ഇൻഷുറൻസ്; 90 ശതമാനം സർക്കാർ വഹിക്കും.
വഴുതക്കാട് ഫ്‌ളൈ ഓവർ നിർമിക്കുന്നതിന് ഒരു കോടി.
കൈത്തറി, കരകൗശലവസ്തുക്കൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ട്രേഡ് ഫെസിലിറ്റേഷൻ സെന്ററുകൾക്ക് രണ്ട് കോടി.
പാവപ്പെട്ടവർക്ക് 75000 ഫ്‌ളാറ്റുകൾ നിർമിച്ചു നൽകും.
പേറ്റന്റ് ലഭിച്ച വിദ്യാർത്ഥിക്ക് അതിന് ചെലവാക്കിയ ബാങ്ക് വായ്പയ്ക്ക് അഞ്ച് വർഷം പലിശ ഇളവ്.
കുടുംബശ്രീക്ക് 122 കോടി, തിരുവനന്തപുരത്ത് ആസ്ഥാനത്തിന് അഞ്ച് കോടി.
കിലയെ സർവകലാശാലയാക്കാൻ 20 കോടി.
കോഴിക്കോട് തിരുവന്തപുരം വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 50 കോടി.
അട്ടപ്പാടിയിൽ മുട്ടയുത്പാദനം വർധിപ്പിക്കാൻ രണ്ട് കോടി.
നാല് പുതിയ കാർഷിക പോളിടെക്‌നിക്കുകൾ.
അംഗനവാടി ജീവനക്കാരുടെ ഓണറേറിയം ഉയർത്തി.
അരി, അരി ഉത്പന്നങ്ങൾ, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് അഞ്ച് ശതമാനവും നികുതി
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാൻ 75 കോടി.
ആനുകൂല്യങ്ങൾക്കുള്ള കുടുംബ വരുമാന പരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കും.
ക്ഷേമ പെൻഷനുകൾക്ക് 2710 കോടി.
തേൻ ഉത്പാദനം കൂട്ടാൻ ഹണിമിഷൻ.
പെട്രോൾ, ഡീസൽ വില ഉയരും. വിൽപന നികുതി ഉയർത്തിയതോടെയാണിത്.
കെ.എസ്.ആർ.ടി.സിക്ക് 210 കോടി.
സബർബൻ, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, ഉൾനാടൻ ജലഗതാഗത വികസനം, വിമാനത്താവള വികസനം തുടങ്ങിയവക്കായി 2000 കോടി രൂപ വിനിയോഗിക്കും.
വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനം നികുതി.
മോട്ടോർ വാഹന നികുതികൾ വർധിപ്പിച്ചു. ഒരു ലക്ഷം രൂപ വരെയുള്ള മോട്ടോർസൈക്കിളുകൾക്കുള്ള ഒറ്റത്തവണ നികുതി എട്ടുശതമാനമാക്കി. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷംവരെയുള്ളവയുടെ നികുതി 10 ശതമാനം. അതിന് മുകളിലുള്ളവയുടേത് 20 ശതമാനം.
സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷൻ നിരക്കിലും വർധന.
അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റർപ്ലാൻ 2030. ഇതിന് 2000 കോടി.
ചൂല്, ബ്രഷ്, മോപ് എന്നിവയ്ക്ക് 5 ശതമാനം നികുതി.
ബീഡിക്ക് 14.5 ശതമാനം നികുതി.
സംസ്ഥാനത്ത് പ്രവേശിക്കുന്ന, സർവീസ് നടത്തുന്ന മേൽത്തരം ലക്ഷ്വറി വാഹനങ്ങളിൽ നിന്നും ഒരു മാസത്തേയ്ക്ക് 10,000 രൂപ എന്ന നിരക്കിലും ഒരു മാസത്തിനുമുകളിൽ ഉള്ള ഓരോ മാസത്തേയ്ക്കും 5000 രൂപ നിരക്കിലും നികുതി ഏർപ്പെടുത്തും. ഇതിലൂടെ സർക്കാരിന് ഒരുകോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.
സർക്കാർ സേവനങ്ങളുടെ ഫീസ് വർധിപ്പിച്ചു. ഹോട്ടൽ രജിസ്‌ട്രേഷൻ നിരക്കുകളിലും വർധന.
ജിപ്‌സം വാൾപാനലുകൾക്ക് നികുതി ഇളവ്.
സമ്പൂർണ ആരോഗ്യകേരളം പദ്ധതിപ്രകാരം സ്മാർട്ട് ഹെൽത്ത് കാർഡ് ഉപയോഗിച്ച് സർക്കാർ സ്വകാര്യ ആസ്പത്രികളിൽനിന്ന് ചികിത്സതേടാം. ഇതിനുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കാൻ വെബ് അധിഷ്ഠിത സംവിധാനം.
മാനസിക വെല്ലുവിളിനേരിടുന്നവരുടെ പുനരധിവാസത്തിന് 3 കോടി.
കോഴിത്തീറ്റയ്ക്ക് ഒരു ശതമാനം നികുതി.
ആശുപത്രി, ഹോംസ്‌റ്റേ, സർവീസ് അപ്പാർട്ട്‌മെന്റ്, വില്ല എന്നിവയുടെ രജിസ്‌ട്രേഷൻ, റിന്യൂവർ ഫീസ് 1000ൽ നിന്ന് 1500 ആക്കി.
ഹൗസ് ബോട്ടുകളുടെ രജിസ്‌ട്രേഷൻ ഫീസ് 1500, റിന്യൂവൽ ഫീസ് 750 ആക്കി.
റബർതടി പൂർണമായും നികുതിമുക്തമാക്കി.
ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ നടത്തുന്ന പ്രതിമാസ വില്പനയുടെ വിശദാംശങ്ങൾ ഫയൽചെയ്യുന്നതിന് നിർദേശം.
ഡിസ്‌പോസിബിൾ പാത്രങ്ങളുടെ നികുതി 20 ശതമാനമാക്കി. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടേത് 14.5 ശതമാനവും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News