Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 3:15 am

Menu

Published on March 16, 2015 at 11:46 am

ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം:പള്ളിയിലെ കുരിശ് മാറ്റി ഹനുമാന്‍ വിഗ്രഹം സ്ഥാപിച്ചു, 14 പേര്‍ക്കെതിരെ കേസ്

14-booked-for-church-vandalism-in-haryana-cross-replaced-with-hanuman-idol

ഹിസാർ: ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. ആക്രമികള്‍ കുരിശിന്റെ സ്ഥാനത്ത് ഹനുമാന്‍ വിഗ്രഹം സ്ഥാപിച്ചു. സംഭവത്തില്‍ വില്ലിവാര്‍ഷ്‌ പള്ളി അധികൃതര്‍ 14 പേര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.ഹരിയാനയിലെ കായ്മിരി ഗ്രാമത്തിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെയാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. ഒരു സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയ ശേഷം പള്ളി ആക്രമിക്കുകയായിരുന്നു എന്ന്‌ പള്ളിയുടെ ചുമതലയുള്ള പുരോഹിതന്‍ വ്യക്‌തമാക്കി. പള്ളി നിര്‍മ്മാണം തുടര്‍ന്നാല്‍ വധിക്കുമെന്ന് അക്രമി സംഘം ഭീഷണിപ്പെടുത്തിയെന്നും പള്ളിവികാരിയുടെ പരാതിയിലുണ്ട്. അക്രമിസംഘം പള്ളിയിലെ കൂളറും ആരാധനയ്ക്ക് ഉപയോഗിക്കുന്ന ചില വസ്തുക്കളും കവര്‍ന്നിട്ടുണ്ട്.പ്രതികള്‍ക്ക്‌ എതിരെ മത സഹിഷ്‌ണുത തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്‌.നേരത്തെ പള്ളിനിര്‍മ്മാണത്തിനിതെരെ മേഖലയിലെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. വീട് നിര്‍മ്മിക്കാനെന്ന പേരില്‍ വാങ്ങിയ സ്ഥലത്ത് പള്ളി നിര്‍മ്മിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതിനെതിരെ ഹിസാര്‍ ജില്ലാ അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പള്ളിക്ക് നേരെ ആക്രമണമുണ്ടായത്.രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചുവരുകയാണ്.

Loading...

Comments are closed.

More News