Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി റിപ്പോര്‍ട്ട് തേടി.ഹരിയാനയിലെ ഹിസാറില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവത്തിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ടുസംഭവങ്ങളും കടുത്ത ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് മോഡി പറഞ്ഞു. കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍ കേന്ദ്രം ബംഗാള്‍ സര്‍ക്കാരിനോടു നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കോണ്‍വന്റില്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നോ, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്കാതിരിക്കാനെടുത്ത മുന്‍കരുതലുകള്‍ തുടങ്ങിയവ അറിയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ബംഗാളില്‍ കന്യാസ്ത്രീയെ കവര്‍ച്ചാ സംഘം കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഏട്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഹരിയാനയിലെ കൈമ്രി ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ പള്ളിയിലെ കുരിശ് മാറ്റി ഹനുമാന് വിഗ്രഹം സ്ഥാപിച്ചു. പള്ളി അധികൃതര്‍ നല്കിയ പരാതിയില്‍ പൊലീസ് 14 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.