Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം.കിഴക്കന്‍ ഇന്തോനേഷ്യയിലെ മലുകു ദ്വീപ സമൂഹത്തിൽ ഇന്ന് പുലര്‍ച്ചെ 3.42 ന് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. കടലിൽ 41 കിലോ മീറ്റര്‍ ആഴത്തിൽ കോട്ട ടെര്‍നേറിന്റെ 134 കിലോ മീറ്റര്‍ വടക്കുപടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . ഭൂകമ്പത്തിൽ സുനാമി ഭീഷണിയില്ലെന്ന് യുഎസ് ജിയോളജിക്കൽ സര്‍വേ അറിയിച്ചു. 2004 ൽ ഇന്തോനേഷ്യയിലെ സുമാത്രയിൽ കടലിനടിയിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് രൂപം കൊണ്ട സുനാമിയെ തുടർന്ന് വിവിധ രാജ്യങ്ങളിലായി 23,0000 ആളുകളാണ് മരിച്ചത്.ഇന്ത്യയിലും കനത്ത നാശനഷ്ടമുണ്ടാവുകയും ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു.
Leave a Reply