Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ ചന്ദ്രക്കലയും നക്ഷത്രവും അച്ചടിച്ചത് വിവാദമാകുന്നു.തിങ്കളാഴ്ച നടന്ന എസ്എസ്എൽസി ഇംഗ്ലീഷ് മീഡിയം സോഷ്യൽ സയൻസ് ചോദ്യപേപ്പറാണ് വിവാദമായത്. ചോദ്യങ്ങള്‍ അവസാനിച്ചശേഷം ഇടുന്ന വരയ്ക്ക് പകരം മൂന്നു പ്രാവശ്യം ചിഹ്നം ചേര്‍ത്തിട്ടുണ്ട്. സാധാരണ നക്ഷത്രചിഹ്നമോ കുത്തുകളോ ആണ് രേഖപ്പെടുത്തുക. ഇതേ വിഷയത്തിന്റെ മലയാളം ചോദ്യപ്പേപ്പറിന്റെ അവസാന ഭാഗത്ത് മൂന്ന് വട്ടമാണ് ചേര്‍ത്തിരിക്കുന്നത് . ചോദ്യപ്പേപ്പറിന്റെ ഈ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയകളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ പരീക്ഷാഭവന്‍ സെക്രട്ടറിയോട് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ ഡയറക്‌ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരീക്ഷാസെക്രട്ടറി ഇന്നലെ അന്വേഷണം നടത്തി. പ്രിന്ററില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്‌തു. പ്രിന്ററുടെ ഭാഗത്തു നിന്നാണ് വീഴ്‌ച വന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. എന്നാൽ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ആരുടേയും നിര്‍ദ്ദേശ പ്രകാരമല്ല എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറില്‍ ചന്ദ്രക്കല അടയാളം വന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ് അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയെ വര്‍ഗീയവത്കരിക്കാനാണ് ഇത്തരം ചിഹ്നങ്ങള്‍ ചോദ്യപ്പേപ്പറില്‍ ചേര്‍ക്കുന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണന്‍, എകെഎസ്ടിയു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു
–
–
Leave a Reply