Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 12:39 am

Menu

Published on March 18, 2015 at 11:43 am

മാണിക്ക് വിശ്രമമാണ് വേണ്ടതെന്ന് പന്തളം സുധാകരന്‍

pandalam-sudhakaran-facebook-post-against-km-mani

കൊച്ചി: ധനമന്ത്രി കെ.എം. മാണിക്ക് ഇനി വേണ്ടത് വിശ്രമമാണെന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ.കേരള രാഷ്ട്രീയത്തിലെ വന്ദ്യവയോധികനായ കെ.എം മാണി ശാരീരികമായും മാനസികമായും ക്ഷീണിച്ച അവസ്ഥയിലാണ്. അദ്ദേഹത്തിന് ആറു മാസത്തേക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കണം. ആ കാലയളവില്‍ ധനവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം. ഇക്കാര്യത്തില്‍ യു.ഡി.എഫ് കൂട്ടായ തീരുമാനം എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പന്തളം സുധാകരന്‍ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പോസ്റ്റിന്റെ പൂർണ രൂപം

ആദരണീയനായ ധനമന്ത്രി കെ.എം.മാണിക്ക് ഇനി വേണ്ടത് അൽപം വിശ്രമമാണ്. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടേയും രാഷ്ട്രീയമായ ആക്രമണങ്ങളുടേയും പത്മവ്യൂഹത്തിലായിരുന്നു മാണി. എന്നാൽ അതെല്ലാം ഭേദിച്ച് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ എല്ലാ ചെറുത്തുനിൽപ്പിനേയും അക്രമങ്ങളേയും അതിജീവിച്ച് ധീരമായി ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അങ്ങനെ യു.ഡി.എഫിനു മുന്നിൽ വിജയശ്രീലാളിതനായി നിൽക്കുകയാണ് മാണി. എന്നാൽ കേരള രാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹത്തിന് ഇക്കഴിഞ്ഞ നാളുകളിലേറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്ജ്വലമായ ഒരു തിരിച്ചു വരവിനുള്ള ഊർജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേയ്ക്ക് വിശ്രമിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർദ്ദേശം നൽകണം. അതിനിടയിൽ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീർച്ചയായും സാധിക്കും. ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരള രാഷ്ട്രീയത്തിലെ സംഘർഷാന്തരീക്ഷത്തിനും ആ വിശ്രമം അയവു വരുത്തും. ധനമന്ത്രിയുടെ ചുമതല തൽക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കാവുന്നതേയുള്ളൂ. യു.ഡി.എഫ് ഇക്കാര്യത്തിൽ കൂട്ടായ തീരുമാനം എടുക്കണം.

–

post

–

Loading...

Comments are closed.

More News