Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 10:18 am

Menu

Published on March 19, 2015 at 10:17 am

വോട്ടിങ് യന്ത്രത്തില്‍ ഇനിമുതല്‍ സ്ഥാനാര്‍ഥിയുടെ ചിത്രവും..!

voting-machines-will-have-candidate-photos

ന്യൂഡല്‍ഹി:  വോട്ടിങ് യന്ത്രത്തില്‍ ഇനിമുതല്‍ സ്ഥാനാര്‍ഥിയുടെ ചിത്രവും. മെയ് ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.അപരന്മാരുണ്ടാക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണിത്.ബാലറ്റ് പേപ്പറിലും വോട്ടിങ് യന്ത്രത്തിലും സ്ഥാനാര്‍ഥികളുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടൊ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ഒരേ മണ്ഡലത്തില്‍ ഏറെക്കുറെ സമാനമായ പേരും ചിഹ്നങ്ങളുമുള്ളവര്‍ മത്സരിക്കുന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതു പതിവായതിനാലാണു തീരുമാനമെന്നു കമ്മിഷന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയ സാഹചര്യവും തീരുമാനമെടുക്കുന്നതിന് പ്രേരണയായത്.വോട്ടു ചെയ്യുന്നതിനുള്ള ബട്ടണ് സമീപം സ്ഥാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഉള്‍പ്പെടുന്ന ഭാഗത്തിന്റെ ഡിസൈന്‍ മാറ്റിയാകും ചിത്രവും ഉള്‍പ്പെടുത്തുക. നിലവില്‍ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവുമാണ് രേഖപ്പെടുത്താറുള്ളത്.യൂണിഫോമുകളോ തൊപ്പിയോ സണ്‍ഗ്ലാസുകളോ ഉള്ളവ അനുവദിക്കില്ല. നാമനിര്‍ദേശത്തോടൊപ്പം ഫോട്ടോ നല്‍കിയിട്ടില്ലെങ്കില്‍ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പ് എത്തിക്കാം. എന്നാല്‍, ചിത്രം നല്‍കാത്ത പക്ഷം നാമനിര്‍ദേശം തള്ളില്ല. പേര് മാത്രം അച്ചടിച്ച് ബാലറ്റ് പേപ്പര്‍ തയ്യാറാക്കും. ഇതിന്റെ മാതൃക സൂക്ഷ്മപരിശോധന ദിവസം പ്രദര്‍ശിപ്പിക്കും.

Loading...

Leave a Reply

Your email address will not be published.

More News