Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെല്‍ബണ്‍: ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു.ഇന്ത്യയ്ക്കെതിരെ 303 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ബംഗ്ലദേശിന് 45 ഓവറിൽ വിക്കറ്റുകളെല്ലാം നഷ്ടമാകുമ്പോൾ 193 റൺസ് മാത്രമെ നേടാനായുള്ളൂ. ഇന്ത്യയ്ക്കു വേണ്ടി ഉമേഷ് യാദവ് നാലും മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും (137) അര്‍ധസെഞ്ച്വറി നേടിയ സുരേഷ് റെയ്നയുമാണ് (65) ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തേകിയത്. രോഹിതാണ് മാന്‍ ഓഫ് ദ മാച്ച്.നാസിർ ഹുസൈൻ (35), സബീർ റഹ്മാൻ (30) എന്നിവർ മാത്രമാണ് ബംഗ്ലാ നിരയിൽ അൽപമെങ്കിലും പിടിച്ചു നിന്നത്. ഇന്നത്തെ ജയത്തോടെ ഏകദിനത്തില്‍ 100 ജയം നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി ധോണി.പാകിസ്ഥാൻ-ആസ്ട്രേലിയ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയികളാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.
Leave a Reply