Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 1:34 am

Menu

Published on March 20, 2015 at 11:00 am

ആസമിൽ പ്രസാദത്തിൽ ഭക്ഷ്യ വിഷബാധ: മൂന്ന് പേർ മരിച്ചു ; 530പേര്‍ ആശുപത്രിയില്‍

three-dead-530-affected-by-food-poisoning-in-assam

ഗുവാഹത്തി: ആസാമിലെ ബാര്‍പെട്ട ജില്ലയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന്  മൂന്നുപേര്‍ മരിച്ചു. 530പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പൂജയ്ക്കുശേഷം പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്. പയറുകൊണ്ടുള്ള പ്രസാദമാണ് ഇവര്‍ കഴിച്ചത്. രണ്ടു സ്ത്രീകളും പത്തുവയസ്സുള്ള ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയില്‍ കടല, പരിപ്പ് വര്‍ഗ്ഗങ്ങളുടെ വില്‍പ്പന താത്കാലികമായി നിരോധിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് മജിസ്‌ട്രേട്ട് തല അന്വേഷണം പ്രഖ്യാപിച്ചു.

Loading...

Comments are closed.

More News