Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയിലെ രണ്ടു പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 137 പേര് കൊല്ലപ്പെട്ടു. 150 പേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച്ച ദിനത്തിലെ പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി പള്ളിയിൽ ഒരുമിച്ചുകൂടിയവര്ക്കു നേരെയാണ് ആക്രമണമുണ്ടായത്. നാല് ചാവേറുകളാണ് ആക്രമണം നടത്തിയത്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. തെക്കന്‍ സനയിലെ ബദര്‍, അല്‍ ഹഷൂഷ് എന്നീ പള്ളികളിലാണ് സ്ഫോടനങ്ങളുണ്ടായത്. മുതിര്‍ന്ന നേതാവ് ത്വാഹാ അല്മുതക്കിലിനും ഖാലിദ് മഅ്ദനിയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഹൂത്തി വിമതരും അല്‍ ഖ്വയെദ് ഉള്‍പ്പെടുന്ന സുന്നി ഭീകര സംഘടനകളും തമ്മില്‍ ഇവിടെ സംഘര്‍ഷം പതിവാണ്. അടുത്തിടെ സന്‍ആയുടെ നിയന്ത്രണം പിടിച്ചെടുത്ത ഹൂത്തികള്‍ യമന്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് അബ്ദുല്ല മന്‍സൂര്‍ അല്‍ ഹാദി വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
Leave a Reply