Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ബഡ്ജറ്റ് അവതരണ ദിവസത്തിൽ സഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുദ്രാവാക്യവിളികളുമായി പ്രതിഷേധപ്രകടനമായാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയിലെത്തിയത്. സഭ ചേരുന്നതിന് മുന്‍പ് സ്പീക്കർ എൻ.ശക്തൻ പ്രതിപക്ഷവുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.തുടർന്ന് സഭ ചേർന്നപ്പോൾ, പ്രതിക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ സംസാരിച്ചു. വനിതാ എം.എൽ.എമാരെ അധിക്ഷേപിച്ച യു,ഡി.എഫ് എം.എൽ.എമാർക്കെതിരെ നടപടി വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. തെറ്റ് ചെയ്യാത്തവര്‍ക്കെതിരെ നടപടി എടുക്കാനാകില്ലെന്നും സംഘര്‍ഷ ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതോടെ ശബ്ദ വോട്ടോടെ വോട്ടോണ്‍ അക്കൗണ്ടും ധന വിനിയോഗബില്ലും പാസാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.