Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോധ്പൂര്‍: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ വിരമിക്കല്‍ ടെസ്റ്റില്‍ അണിഞ്ഞ ജേഴ്‌സി ലേലത്തില്‍ വിറ്റത് ആറ് ലക്ഷം രൂപയ്ക്ക് .ശിവ് രാജ് സിംഗ് എന്ന വ്യക്തിയാണ് ഇത്രയും വലിയ വില കൊടുത്ത് സച്ചിന്റെ ജേഴ്‌സി സ്വന്തമാക്കിയത്.ജോധ്പൂരിലെ ഉമിദ് ഭവന്‍ പാലസിലായിരുന്നു ലേലം.ലേലത്തില്‍ ലഭിച്ച പണം ഇന്ത്യന്‍ ഹെഡ് ഇഞ്ച്വറി ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് . 2013 നവംബറില്‍ മുംബൈയില്‍ വച്ച് വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന തന്റെ ഇരുന്നൂറാം ടെസ്റ്റ് മത്സരത്തിനു ശേഷമാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട പറഞ്ഞത്.സച്ചിന്റെ 200ാം ടെസ്റ്റ് കൂടിയായിരുന്നു അത്. സച്ചിന്റെ ജേഴ്‌സിക്കു പുറമേ പരേഷ് മൈറ്റി എന്ന വ്യക്തിയുടെ ചിത്രവും ലേലത്തില്‍ ഏഴര ലക്ഷം രൂപ സ്വന്തമാക്കിയിട്ടുണ്ട്.
Leave a Reply