Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗോരഖ്പൂർ: ട്രെയിനിനുള്ളിൽ നിന്നും പെൺകുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ചൗരി ചൗര എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ മുകളിലെ ബര്‍ത്തിലാണ് പോളിത്തീനില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ ഗോരഖ്പൂര്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരെല്ലാം പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് ബോഗി വൃത്തിയാക്കാന്‍ കയറിയ ജീവനക്കാരനാണ് ബെര്‍ത്തില്‍ പൊളിത്തിനില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്.തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി. ശരീരമാസകലം കീറിമുറിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ തല ഉണ്ടായിരുന്നില്ല. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു