Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ മാര്‍ച്ച് 28 മുതല്‍ 6 ദിവസത്തേക്ക് നീണ്ട അവധിയിലേക്ക്.മാര്‍ച്ച് 28നും ഏപ്രില്‍ അഞ്ചിനുമിടയില്‍ രണ്ടരദിവസം മാത്രമാണ് രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. 28 ന് രാമ നവമി, 29 ഞായറാഴ്ച, ഏപ്രില്‍ 1 കണക്കെടുപ്പ്, രണ്ട് മഹാവീര ജയന്തി, മൂന്ന് ദുഃഖവെള്ളി, നാല് ശനിയാഴ്ച അര്ദ്ധദിനാവധി , അഞ്ച് ഞായറാഴ്ച എന്നീ ദിവസങ്ങളിലാണ് അവധി.മാര്‍ച്ച് 28നും ഏപ്രില്‍ അഞ്ചിനുമിടയില്‍ മാര്‍ച്ച് 30, 31 ദിവസങ്ങളില്‍ മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. ഇത് എ.ടി.എം സേവനങ്ങളെയും ബാധിച്ചേക്കും.അതിനാല്‍ തന്നെ അത്യാവശ്യ ഇടപാടുകള്‍ പിന്നീടേയ്ക്ക് മാറ്റി വയ്ക്കാതെ എത്രയും വേഗം അവ നിറവേറ്റാന്‍ ഉപഭോക്താക്കള്‍ ശ്രമിയ്ക്കുന്നത് നന്നായിരിയ്ക്കും.