Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 1:39 pm

Menu

Published on March 25, 2015 at 12:55 pm

ജര്‍മന്‍ വിമാനത്തിൻറെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി

black-box-found-at-germanwings-plane-crash-site

പാരിസ്: ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരയില്‍ ചൊവ്വാഴ്ച തകര്‍ന്നുവീണ ജര്‍മന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി. സ്‌പെയിനിലെ ബാഴ്‌സലോണയില്‍നിന്ന് ജര്‍മനിയിലെ ഡസല്‍ഫോര്‍ഡിലേക്കുപോയ ലുഫ്താന്‍സ ജര്‍മന്‍ വിങ്‌സ് വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. ബ്ലാക്ക്‌ബോക്‌സിൽ നിന്നുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ബ്ലാക്ക് ബോക്‌സ് പരിശോധന കഴിഞ്ഞാൽ മാത്രമേ അപകട കാരണം സംബന്ധിച്ച വ്യക്തത ലഭിക്കുകയുള്ളൂ. ദുരന്തത്തില്‍ 150 പേര്‍ മരിച്ചു. അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നു. നാല് ഹെക്ടറോളം പ്രദേശത്ത് ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും മാറ്റുന്നതിനും ദിവസങ്ങളെടുത്തേക്കാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. എട്ട് മിനിട്ടിനുള്ളില്‍ 38,000 അടിയില്‍നിന്ന് 6000 അടിയിലേക്ക് താഴ്ന്നതിന് ശേഷമാണ് വിമാനം തകര്‍ന്നത്. രണ്ട് എന്‍ജിനുകളും തകരാറായതിനെത്തുടര്‍ന്നാവാം ഇങ്ങനെ സംഭവിച്ചതെന്ന് കരുതുന്നു.

Loading...

Comments are closed.

More News