Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 2:38 am

Menu

Published on March 26, 2015 at 1:44 pm

യെമനിൽ ആഭ്യന്തര കലാപം രൂക്ഷം; ഇന്ത്യക്കാരോട് രാജ്യം വിടാന്‍ വിദേശകാര്യമന്ത്രാലയതതിന്റെ നിർദേശം

saudi-arabia-launches-airstrikes-in-yemen

സന: യെമനിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ഹൗതി ഷിയ വിമതർക്കെതിരെ സൗദി അറേബ്യ സൈനിക നടപടി തുടങ്ങി.ഇന്ന് പുലര്‍ച്ചെയാണ് സൗദി വ്യോമാക്രമണം ആരംഭിച്ചത്. കര-വ്യോമാക്രമണമാണ് സൗദി നടത്തുന്നത്.വന്‍ ആയുധ ശേഖരം കൈയിലുള്ള വിമതര്‍ തന്ത്രപ്രധാനമായ ഏദന്‍ വിമാനത്താവളം പിടിച്ചെടുത്തു കഴിഞ്ഞു.നൂറോളം യുദ്ധ വിമാനങ്ങളും 15,000 സൈനികരുമടങ്ങുന്ന കരസേനയെയുമാണ് സൗദി നിയോഗിച്ചിരിക്കുന്നത്. ഈജിപ്ത്, മൊറോക്കോ, ജോർദ്ദാൻ, സുഡാൻ, കുവൈറ്ര്, യു.എ.ഇ, ഖത്തർ, ബഹറിൻ എന്നീ രാജ്യങ്ങളും സൈനിക നടപടിയിൽ പങ്കെടുക്കുന്നുണ്ട്.പശ്ചിമേഷ്യൻ മേഖലയിൽ സൗദിയുടെ പ്രധാന ശത്രുവായ ഇറാന്റെ പിന്തുണയോട് കൂടിയാണ് ഷിയാ വിമതർ യെമനിൽ സംഘർഷം നടത്തുന്നത്. സംഘർഷം രൂക്ഷമായതോടെ യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹദി കഴിഞ്ഞ ദിവസം സുരക്ഷിത സ്ഥാനത്തേക്ക് പലായനം ചെയ്തിരുന്നു.ഏദന്‍ നഗരത്തിലേക്ക് കടക്കുന്നത് എന്തുവില കൊടുത്തും തടയുമെന്ന് പ്രസിഡന്റെ് അബ്ദുറബ്ബിന്റെ അനുയായികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ രൂക്ഷമായ ആഭ്യന്തരയുദ്ധത്തിന് കളമൊരുങ്ങകയാണ്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യെമനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ സാഹജര്യത്തില്‍ യെമനില്‍ നിന്ന് പുറത്ത് കടക്കുക എളുപ്പമുള്ളകാര്യമല്ല.3500 ഓളം ഇന്ത്യക്കാരാണ് യെമനില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും നേഴ്‌സുമാരാണ്. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇവരോട് എത്രയും വേഗം രാജ്യം വിടാനാണ് നിര്‍ദേശം. മതിയായ യാത്രാരേഖകളും മറ്റു സേവനങ്ങളും ആവശ്യമുള്ളവര്‍ക്ക് സനായിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. അടിയന്തരഘട്ടത്തെ തുടര്‍ന്ന് എംബസി ഹെല്‍പ് ലൈനുകള്‍ ആര്‍ഭിച്ചു.

Loading...

Comments are closed.

More News