Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്‍ഡോര്‍: ഏപ്രിൽ നാലിന് രാജ്യത്ത് പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാകും. ഉച്ചക്ക് ശേഷം 3.45.04 മണി മുതല്‍ രാത്രി 7.15.2 മണി വരെയാണ് പൂര്‍ണ ചന്ദ്രഗ്രഹണമുണ്ടാകുന്നത്.കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, വടക്കേ അമേരിക്ക, തെക്കേഅമേരിക്കയുടെ പശ്ചിമ ഭാഗം, അന്റാര്‍ട്ടിക്ക, ഇന്ത്യന്‍ മഹാസമുദ്രം, പെസഫിക് സമുദ്രം എന്നീഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാകും.മൂന്നര മണിക്കൂര്‍ നേരം ഈ ആകാശ വിസ്മയം നീണ്ടുനില്‍ക്കും. വൈകുന്നേരം 5.30.ന് ഭൂമിയുടെ നിഴല്‍ പൂര്‍ണമായും ചന്ദ്രനെ മറക്കും. ഗ്രഹണത്തിന്റെ ആദ്യഘട്ടം ഇന്ത്യയില്‍ ദൃശ്യമാകും.ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളിലും, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും ചന്ദ്രോദയത്തെടടുപ്പിച്ച് ഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഭാഗികമായി ചന്ദ്രഗ്രഹണം ദൃശ്യമാകും. അയിജാവാള്, ദിബ്രുഗഡ്, ഇംഫാല്‍, ഇറ്റാനഗര്‍, കൊഹിമ, തെസു, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലാണ് സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.