Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 2:40 pm

Menu

Published on March 30, 2015 at 12:59 pm

ലോകകപ്പ് ക്രിക്കറ്റ് കിരീടം ആസ്ട്രേലിയക്ക്

australia-crush-new-zealand-in-final

മെൽബൺ:  ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് ആസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം  സ്വന്തമാക്കി.ഇത് അഞ്ചാം തവണയാണ് ആസ്ട്രേലിയ ലോക ചാമ്പ്യൻമാരാകുന്നത്. 1987, 1999, 2003, 2007 എന്നീ വർഷങ്ങളിലാണ് ഓസീസ് ലോക ചാമ്പ്യന്മാരായത്. ന്യൂസീലന്‍ഡ്‌ 184 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 33 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജെയിംസ് ഫോക്‌നറാണ് മാൻ ഓഫ് ദി മാച്ച്. ടൂര്‍ണമെന്റില്‍ 22 വിക്കറ്റെടുത്ത ഓസീസ് പേസര്‍ മിച്ചെല്‍ സ്റ്റാര്‍കാണ് മാന്‍ ഓഫ് ദി സീരീസ്.നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ന്യൂസിലന്‍ഡിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്ന വിധത്തിലായിരുന്നു ഓസീസ് ബൗളര്‍മാരുടെ പ്രകടനം.  തുടക്കത്തിലേ ആരോണ്‍ ഫിഞ്ചിനെ (0) നഷ്‌ടമായെങ്കിലും വാര്‍ണറും സ്‌മിത്തും ചേര്‍ന്ന്‌ ഓസീസിനെ കരകയറ്റി.രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-സ്‌മിത്ത്‌ സഖ്യം 61 റണ്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ണര്‍ പുറത്തായ ശേഷം എത്തിയക്ലാര്‍ക്ക്‌ അവസാന ഇന്നിങ്‌സില്‍ അസാമാന്യ പ്രകടനം പുറത്തെടുത്തു.ക്ലാര്‍ക്കും സ്‌മിത്തും . മൂന്നാം വിക്കറ്റില്‍ 112 റണ്‍ കൂട്ടിച്ചേര്‍ത്തു. ജയിക്കാന്‍ ഒന്‍പത്‌ റണ്‍ വേണമെന്നിരിക്കേയാണു ക്ലാര്‍ക്ക്‌ പുറത്തായത്‌. രണ്ട്‌ റണ്ണെടുത്ത ഷെയ്‌ന്‍ വാട്‌സണും സ്‌മിത്തിനൊപ്പം പുറത്താകാതെനിന്നു. ടോസ്‌ നേടിയ ന്യൂസീലന്‍ഡ്‌ അടിച്ചു തകര്‍ക്കുമെന്നു കരുതിയെങ്കിലും തെറ്റി. മിച്ചല്‍ സ്‌റ്റാര്‍ക്‌ എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തില്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം (മൂന്ന്‌ പന്തില്‍ 0) മടങ്ങി. ഗ്രാന്റ്‌ എലിയട്ടിനും (83) റോസ്‌ ടെയ്‌ലര്‍ക്കും (40) മാത്രമേ കിവീസ്‌ നിരയില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞുള്ളു. എലിയട്ടും ടെയ്‌ലറും നേടിയ സെഞ്ചുറി കൂട്ടുകെട്ടില്‍ കിവീസ്‌ കരകയറിയെങ്കിലും പവര്‍പ്ലേയില്‍ തുടര്‍ച്ചയായി മൂന്ന്‌ വിക്കറ്റുകള്‍ വീണത്‌ തിരിച്ചടിയായി.ബാറ്റിങ്‌ പവര്‍പ്ലേ ആരംഭിച്ച 35 -ാ മത്തെ ഓവറിലെ ആദ്യ പന്തില്‍ റോസ്‌ ടെയ്‌ലറിനെയും (40) മൂന്നാം പന്തില്‍ കോറി ആന്‍ഡേഴ്‌സണെയും (0) മടക്കിയ ജെയിംസ്‌ ഫോക്‌നര്‍ കിവികളെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറില്‍ മിച്ചല്‍ സ്‌റ്റാര്‍ക്ക്‌ ലൂക്ക്‌ റോഞ്ചിയേയും (0) മടക്കി. നാല്‌ ന്യൂസിലന്‍ഡ്‌ ബാറ്റ്‌സ്‌മാന്‍മാര്‍ പൂജ്യത്തിനു പുറത്തായി. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോം തുടര്‍ന്ന പേസര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കാണ്‌ ലോകകപ്പിലെ താരം. ആകെ 22 വിക്കറ്റ്‌ വീഴ്‌ത്തിയാണു സ്‌റ്റാര്‍ക്ക്‌ താരമായത്‌.ചരിത്രം കുറിച്ച വിജയം മൈക്കൽ ക്ലാർക്ക് സിഡ്‌നിയിലെ പിച്ചിൽ ജീവൻ പൊലിഞ്ഞ ഫിലിപ് ഹ്യൂസിന് സമർപ്പിച്ചു. അർദ്ധ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് ലോകകപ്പ് വിജയത്തോടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിച്ചു.

Loading...

Comments are closed.

More News