Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:00 am

Menu

Published on March 30, 2015 at 1:11 pm

മുന്‍ ഡല്‍ഹി എം.എല്‍.എ ഭരത് സിങ് വെടിയേറ്റു മരിച്ചു

former-najafgarh-mla-bharat-singh-shot-dead

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (ഐ.എന്‍ഴഎല്‍.ഡി) മുന്‍ എം.എല്‍.എ ഭരത് സിങ് വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാത്രി നജഫ്ഗഡിലെ അഭിനന്ദന്‍ വാടികയില്‍ മത ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. അജ്ഞാതരായ ഒരു സംഘമാളുകള്‍ ഭരത് സിങ്ങിനും ഒപ്പമുണ്ടായിരുന്നവര്‍ക്കുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. തലക്കു വെടിയേറ്റ സിങ്ങിനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.നജഫ്ഗഡ് മണ്ഡലത്തിലെ മുന്‍ എംഎല്‍എയാണ് ഭരത് സിങ്. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഗുര്‍ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭരത് സിങ്ങിനു നേരെ 2012ലും ആക്രമണം ഉണ്ടായിരുന്നു. അക്രമിസംഘത്തില്‍ ആറ് പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News