Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 7:55 am

Menu

Published on March 31, 2015 at 1:25 pm

പുകയില കാന്‍സറിന് കാരണമാകമെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റി

no-indian-study-links-cigarettes-with-cancer-says-bjp-chief-of-parliamentary-committee

പുകയില  ക്യാന്‍സറിന് കാരണമാകുമെന്ന് ഇന്ത്യയില്‍ നടത്തിയ ഒരു പഠനത്തിലും കണ്ടെത്താനായിട്ടില്ല എന്ന് പാര്‍ലമെന്ററി സമിതി. ഇതിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും പാർലമെന്‍ററി സമിതി അധ്യക്ഷനും ബിജെപി എംപിയുമായ ദിലീപ് കുമാർ ഗാന്ധി പറഞ്ഞു. പുകവലി കാന്‍സര്‍ ഉണ്ടാക്കുമോ, എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതൊന്നും സംബന്ധിച്ച് ഇന്ത്യ സ്വന്തമായി പഠനങ്ങളൊന്നും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു.പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ 85%ത്തോളം ചിത്രരൂപത്തിലുള്ള കാന്‍സര്‍ മുന്നറിയിപ്പ് നല്‍ക്ി കാന്‍സര്‍ അവബോധം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്നോട്ടടിക്കുന്നതാണ് സമിതിയുടെ കണ്ടെത്തല്‍.പുകയില ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടത്തുന്നതിനിടെയാണ് ഭരണകക്ഷി എം.പി തന്നെ നേതൃത്വം നല്‍കുന്ന പാര്‍ലമെന്ററി കമ്മിറ്റി പുകയിലയെ ന്യായീകരിച്ച് രംഗത്തെത്തിയത്. കമ്പനികള്‍ സിഗരറ്റ് പായ്ക്കറ്റില്‍ ആരോഗ്യ മുന്നറിയിപ്പ് കൂടുതല്‍ വ്യക്തതയോടെ നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കാനിരിക്കേയാണ് പുതിയ വാദം ഉയര്‍ന്നത്.അതേസമയം ഇത്തരം പ്രസ്താവനകൾ പുകയില കമ്പനിയെ സഹായിക്കാനാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പുകയിലയുടെ ഉപയോഗം മൂലം രാജ്യത്ത് ഒമ്പത് ലക്ഷത്തോളം പേരാണ് മരിക്കുന്നത്.ചൈന കഴിഞ്ഞാൽ പുകയിലയുടെ ഉപയോഗം മൂലം കൂടുതൽ പേർ മരിക്കുന്നത് ഇന്ത്യയിലാണ്.

Loading...

Comments are closed.

More News