Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഗ്ര: പണിയെടുത്തതിന് നൂറു രൂപ കൂലി ചോദിച്ച തൊഴിലാളിയെ ഭൂവുടമയുടെ കൊച്ചുമകന്‍ തല്ലിക്കൊന്നു. ആഗ്രയിലെ കത്ര വാസിര്‍ഖാനിലാണ് സംഭവം. 40 വയസുകാരനായ പപ്പുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ റിട്ട മേജറുടെ കൊച്ചുമകന്‍ ജയകൃഷ്ണനാണെന്ന് റിപ്പോർട്ട്. സംഭവത്തില്‍ പ്രതിഷേധിച്ച്,പപ്പുവിന്റെ ബന്ധുക്കളും നാട്ടുകാരും തെരുവിലിറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി. അക്രമാസക്തരായ ജനക്കൂട്ടം ഭൂവുടമയായ മുന്‍ സൈനികനെ തല്ലിച്ചതയ്ക്കുകയും വാഹനങ്ങള്‍ക്കും മറ്റു തീയിടുകയും ചെയ്തു. ഇവരെ പിരിച്ചുവിടാന്‍ പൊലീസിന് റബര്‍ ബുള്ളറ്റ് ഉപയോഗിക്കേണ്ടിവന്നു. ഭൂവുടമയായ മുന്‍ സൈനികന്‍ മേജര്‍ എംഎല്‍ ഉപാധ്യായയുടെ ഉടമസ്ഥതിയിലുള്ള ക്ഷേത്രപരിസരത്തുളള ഭൂമിയില്‍ പണിയെടുത്തതിന്റെ കൂലിയായി 100 രൂപ ചോദിച്ചെത്തിയപ്പോഴാണ് സംഭവം.കൂലിയെ ചൊല്ലി ജയകൃഷ്ണനും പപ്പുവും തമ്മില്‍ വഴക്കായി. തര്‍ക്കത്തെ തുടര്‍ന്ന് പപ്പുവിനെ സമീപത്തെ വയലിലേക്ക് തള്ളിയിട്ട ജയകൃഷ്ണന്‍ വടി ഉപയോഗിച്ച് ഇയാളെ ക്രൂരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റ പപ്പു അവിടെ വെച്ചു തന്നെ മരിച്ചു.ഇതിനു ശേഷം ജയകൃഷ്ണന്‍ വീട്ടിലേക്ക് പോയെങ്കിലും, സംഭവമറിഞ്ഞ് രോഷാകുലരായെത്തിയ ജനക്കൂട്ടത്തെ ഭയന്ന് മുങ്ങി.ആള്‍ക്കൂട്ടം ജയകൃഷ്ണന്റെ വീടിനു നേരെ കല്ലേറു നടത്തി. രണ്ട് വാഹനങ്ങള്‍ കത്തിക്കുകയും ജയകൃഷ്ണന്റെ മുത്തച്ഛനായ മുന്‍ മേജറെ രണ്ട് തവണ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലാണ്.
–
–
Leave a Reply