Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഏപ്രില്‍ എട്ടിന് കര്‍ഷകരും മത്സ്യത്തൊഴിലാളികളും മോട്ടോര്‍ വാഹന തൊഴിലാളികളും സംസ്ഥാന വ്യാപക ഹര്‍ത്താല്‍ നടത്തുന്നു . കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടത് സംയുക്ത കര്‍ഷക സമിതിയും’ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതിയും,കേന്ദ്രസര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ കേരള ഫിഷറീസ് കോഓഡ്‌നേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് പണുമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, ഉത്സവങ്ങള്‍, തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംയുക്ത കര്‍ഷക സമിതി കണ്‍വീനര്‍ കെവി രാമകൃഷ്ണനും ചെയര്‍മാന്‍ സത്യന്‍ മൊകേരിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹർത്താലിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിയ്ക്കുന്നതോടെ ഹര്‍ത്താല്‍ പൂര്‍ണമാകുമെന്നാണ് സൂചന.
Leave a Reply