Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 12:38 pm

Menu

Published on April 4, 2015 at 10:01 am

അബ്ദുൽ വഹാബ് മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

abdul-wahab-is-muslim-leagues-rajya-sabha-candidate

മലപ്പുറം: പി.വി.അബ്ദുല്‍ വഹാബിനെ മുസ്ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പാണക്കാട് ഹൈദരലി തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.  ഇന്ന് രാവിലെ പാണക്കാട് ചേര്‍ന്ന ഉന്നതാധികാരി സമിതി യോഗത്തിലാണ് തീരുമാനം. ഹൈദരലി ശിഹാബ് തങ്ങളെ കൂടാതെ ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ്, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറി കെ.പി.എ അബ്ദുല്‍ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണ് തീരുമാനമെന്ന് പി.വി.അബ്ദുള്‍ വഹാബ് പ്രതികരിച്ചു. ആദ്യകാലപ്രവര്‍ത്തനത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത് പോസിറ്റീവായി എടുക്കുന്നു. അന്നത്തെ വിമര്‍ശനങ്ങളുടെ സാഹചര്യമല്ല ഇപ്പോഴുള്ളത്. എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും പക്ഷേ പാര്‍ട്ടി തീരുമാനമാണ് പ്രധാനമെന്നും മുനവറലി ശിഹാബ് തങ്ങളുടെ വിമര്‍ശനത്തിനു മറുപടിയായി അബ്ദുള്‍ വഹാബ് പറഞ്ഞു.അബ്ദുള്‍ വഹാബ് സ്ഥാനാര്‍ഥിയാകുന്നതിനെ എതിര്‍ത്തുകൊണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ രംഗത്തു വന്നിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മുമ്പ് മുതലാളിക്ക് സീറ്റ് നല്‍കിയതിന് പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വന്നെന്നും ഇത് തന്റെ പിതാവിനെ ഏറെ വേദനിപ്പിച്ചിരുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയുമായിരുന്നു.

Loading...

Comments are closed.

More News