Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 9:17 pm

Menu

Published on April 9, 2015 at 9:53 am

ജ്ഞാനപീഠപുരസ്കാര ജേതാവ് ഡി.ജയകാന്തന്‍ അന്തരിച്ചു

legendary-tamil-writer-jayakanthan-passes-away

ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരനും ജ്ഞാനപീഠപുരസ്കാര ജേതാവുമായ ഡി.ജയകാന്തന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായിരുന്നു. 1934ല്‍ തമിഴ്നാട്ടിലെ കടലൂരില്‍ ജനിച്ച ജയകാന്തന്‍ വിഴുപ്പുറത്ത് അമ്മാവന്‍െറ വീട്ടിലും പിന്നീട് ചെന്നൈയിലുമാണ് വളര്‍ന്നത്. ചെന്നൈയില്‍വെച്ച് സി.പി.ഐയില്‍ ആകൃഷ്ടനായ അദ്ദേഹം സി.പി.ഐയുടെ ജനശക്തിപ്രസിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചു. പിന്നീട് സി.പി.ഐ വിട്ട് കാമരാജിനൊപ്പം കോണ്‍ഗ്രസിലത്തെി.തന്‍റെ രചനകളിലൂടെ സമൂഹത്തിലെ ക്രമക്കേടുകളെ ശക്തമായി വിമർശിച്ചിട്ടുള്ള ജയകാന്തന്‍ ആധുനിക തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു. നാല്‍പതോളം നോവലുകള്‍ക്കും ഇരുനൂറോളം ചെറുകഥകള്‍ക്കും രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഇതിൽ ആറോളം കൃതികള്‍ സിനിമകളായിട്ടുണ്ട്. 2002ല്‍ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 1996ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 2009ല്‍ പത്മഭൂഷണ്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാറിന്‍െറ പ്രഥമ ഭാരതി പുരസ്കാരം, റഷ്യന്‍ ഫെഡറേഷന്‍െറ ‘ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്’ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ജെ.കെ എന്ന ചുരുക്കപ്പേരിലാണ് സാഹിത്യലോകത്ത് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന് ഭാര്യയും ഒരു മകനുമുള്‍പ്പെടെ മൂന്നു മക്കളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News