Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 9:39 pm

Menu

Published on April 9, 2015 at 9:57 am

ഐപിഎല്ലില്‍ ആദ്യജയം കൊല്‍ക്കത്തയ്ക്ക്; മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിന് തോൽപിച്ചു

kolkata-knight-riders-outclass-mumbai-indians-in-ipl-8-opener

കൊല്‍ക്കത്ത : ഐപിഎല്‍ എട്ടാം സീസണിലെ ആദ്യ മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം.മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിനു തകര്‍ത്താണ് ആതിഥേയരായ കൊല്‍ക്കത്ത ആദ്യജയം നേടിയത്.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 168 എന്ന ഭേദപ്പെട്ട സ്‌കോറിനെ 18.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. ഒമ്പതു പന്തുകളും ഏഴു വിക്കറ്റുകളും അവശേഷിക്കെയായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ഐപിഎല്‍ ഓപ്പണിംഗ് മാച്ചില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഇരുപത് ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു.  65 പന്തില്‍ 98 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെയും 41 പന്തില്‍ 55 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സന്റെയും ബാറ്റിംഗ് മികവിലായിരുന്നു മുംബൈ ഭേദപ്പെട്ട സ്‌കോറിലേക്ക് കുതിച്ചെത്തിയത്. നായകന്‍ ഗൗതം ഗംഭീറിന്റെ (57) അര്‍ദ്ധ സെഞ്ച്വറിയും മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ബാറ്റിംഗുമാണ് കൊല്‍ക്കത്തയുടെ വിജയത്തിനുള്ള അടിത്തറ പാകിയത്. പിന്നാലെയെത്തിയ സൂര്യ കുമാര്‍ യാദവ് 46 റണ്‍സ് അടിച്ചു കൂട്ടിയതോടെ എട്ടാം സീസണിലെ ആദ്യ വിജയം കൊല്‍ക്കത്തയ്ക്ക് ലഭിച്ചു.കൊല്‍ക്കത്തയ്ക്ക് വേണ്ടി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ മോര്‍ണി മോര്‍ക്കലാണ് മാന്‍ ഓഫ് ദ് മാച്ച്. ഒരു ലക്ഷം രൂപയുടെ ചെക്കാണ് മോര്‍ക്കലിന് ലഭിച്ചത്.  മുംബൈയ്ക്ക് വേണ്ടി ആന്‍ഡേഴ്‌സണ്‍, ഹര്‍ഭജന്‍ സിംഗ്, ബുംറ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Loading...

Comments are closed.

More News