Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 11:41 pm

Menu

Published on April 9, 2015 at 12:12 pm

തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പ്

thomas-unniyadan-likely-to-be-chief-whip

തിരുവനന്തപുരം:  പി.സി. ജോർജിനെ നീക്കിയ ഒഴിവിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അഡ്വ. തോമസ് ഉണ്ണിയാടനെ  ചീഫ് വിപ്പായി തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയാണ് തീരുമാനം അറിയിച്ചത്. പാര്‍ട്ടിയുടെ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിക്കുമെന്ന് കെ.എം മാണി വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ സി.എഫ്. ചീഫ് വീപ്പ് സ്ഥാനത്തേക്ക്  മാണി ഗ്രൂപ്പിൽ നിന്ന്  തോമസിന്‍റെ പേരാണ് ആദ്യം പരിഗണിക്കപ്പെട്ടതെങ്കിലും അദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. ഉണ്ണിയാടനൊപ്പം കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ. എന്‍. ജയരാജന്‍െറ പേരും പരിഗണിച്ചിരുന്നു.തൃശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്നുള്ള എം.എൽ.എയാണ് ഉണ്ണിയാടൻ. ചീഫ് വീപ്പ് സ്ഥാനത്തേക്ക് മാണി ഗ്രൂപ്പിൽ നിന്ന് മോൻസ് ജോസഫ്, ഡോ.എൻ. ജയരാജ് എന്നിവരുടെ പേരുകളൊക്കെ ഉയർന്നെങ്കിലും ഉണ്ണിയാടനാണ് നറുക്ക് വീണത്.

Loading...

Comments are closed.

More News