Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 11:33 pm

Menu

Published on April 9, 2015 at 2:06 pm

യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

sc-dismisses-plea-of-yakub-memon-seeking-review-of-death-sentence

ന്യൂഡൽഹി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.വധശിക്ഷ റദ്ദുചെയ്യണമെന്ന യാക്കൂബ് മേമന്റെ പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി.ഇതിനുശേഷമാണ് വധശിക്ഷ ശരിവച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്.2007ല്‍ ടാഡ കോടതിയാണ് യാക്കൂബിന് വധശിക്ഷ വിധിച്ചത്.യാക്കൂബ് നല്‍കിയ അപ്പീല്‍ കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് മേമന്‍ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. മുംബൈ സ്‌ഫോടന പരമ്പര കേസിലെ മുഖ്യ സൂത്രധാരനായ ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ്. ബാബറി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് 1992 ഡിസംബര്‍ മുതല്‍ 1993 ജനുവരി വരെ നടന്ന വര്‍ഗീയ കലാപങ്ങളുടെ അനന്തരഫലമായി മുംബൈയില്‍ നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ മരിച്ചിരുന്നു. 700ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Loading...

Comments are closed.

More News