Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 8:36 am

Menu

Published on April 10, 2015 at 10:08 am

ഐപിഎല്‍ : ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം

super-kings-wins-thriller-at-chepauk

ചെന്നൈ: ഐപിഎല്‍ സീസണ്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം.ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌ ഒരു റണ്ണിന്  പാരാജയപ്പെടുത്തിയാണ് ചെന്നൈ  ഈ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.ആദ്യം ബാറ്റ്‌ ചെയ്‌ത സൂപ്പര്‍ കിങ്‌സ് ഏഴ്‌ വിക്കറ്റിന്‌ 150 റണ്ണെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക്‌ 20 ഓവറില്‍ ഒമ്പതു വിക്കറ്റ്‌ നഷ്‌ടത്തില്‍ 149 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുള്ളു.അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ്‌ വേണ്ടിയിരുന്ന ഡല്‍ഹിക്ക്‌ 17 റണ്‍സ്‌ നേടാനേ കഴിഞ്ഞുള്ളു. 55 പന്തില്‍ 73 റണ്‍സ്‌ നേടിയ ആല്‍ബി മോര്‍ക്കലാണ്‌ ഡല്‍ഹിയുടെ ബാറ്റിംഗിനു കരുത്തു പകര്‍ന്നത്‌. 1 പന്തില്‍ ആറ്‌ ഫോറുകളടക്കം 34 റണ്ണെടുത്ത ഓപ്പണര്‍ ഡെ്വയ്‌ന്‍ സ്‌മിത്താണു ടോപ്‌ സ്‌കോറര്‍.ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ്‌ ഡു പ്ലെസിസ്‌ (24 പന്തില്‍ 32), നായകന്‍ എം.എസ്‌. ധോണി (27 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 30) എന്നിവരാണു സൂപ്പര്‍ കിങ്‌സിനെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്‌. ആശിഷ് നെഹ്രയാണ് മാന്‍ ഓഫ് ദി മാച്ച്.

Loading...

Comments are closed.

More News