Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : ലോറികളില്‍ സ്ഥിരം ക്ലീനര്‍മാരെ നിയോഗിക്കണമെന്ന ആവശ്യവുമായി സർക്കാരുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. ഇതോടെ അമ്പലമേട് ബിപിസിഎൽ പ്ലാൻറിലെ ലോറി ഡ്രൈവർമാർ പണിമുടക്ക് തുടരാൻ തീരുമാനിച്ചു. ക്ലീനര്മാരില്ലാതെ വണ്ടി എടുക്കില്ലെന്ന നിലപാടിലാണ് ഡ്രൈവര്‍മാര്‍. ഇതോടെ മധ്യകേരളത്തിലും കോഴിക്കോട്,എ വയനാട് ഭാഗങ്ങളിലും പാചക വാതക വിതരണം തടസ്സപ്പെടും. ഇപ്പോൾ താത്കാലിക ക്ലീനർമാർ ആണ് ലോറികളിൽ നിയോഗിക്കപ്പെടുന്നത്. അമ്പലമേട്ടിൽ നിന്ന് 120 ഓളം വാഹനങ്ങളാണ് ലോഡ് കയറ്റുന്നത്. ഇതിന് മിക്കതിനും ക്ലീനർമാർ ഇല്ലാത്ത അവസ്ഥയാണ്. ക്ലീനര്‍മാരെ നിയമിക്കണമെന്ന ലോറി ഉടമകളുടെ ആവശ്യം ഗ്യാസ് കമ്പനികള്‍ നേരത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.