Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ കുറഞ്ഞു.കഴിഞ്ഞ മാസാവസാനം 2.80 കോടി ലൈക്കുകളായിരുന്നു മോഡിയുടെ ഔദ്യോഗിക പേജിന് ലഭിച്ചതെങ്കില്‍ ഈ മാസം ഏഴ് ആയപ്പോഴേക്കും അത് 2.78 കോടിയായി കുറഞ്ഞു.എന്നാല്‍ ലൈക്കുകള്‍ കുറഞ്ഞത് ഫെയ്‌സ്ബുക്കിന്റെ ഭാഗത്തു നിന്നുള്ള നീക്കമാണെന്നാണ് ഔദ്യോഗിക വിശദീകരണം.പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തത് മുതല്‍ ഫെയ്‌സ്ബുക്കില്‍ മോഡിയ്ക്ക് ജനപ്രീതി കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഡൽഹി ഇലക്ഷനിലെ പരാജയം ലൈക്കുകളുടെ എണ്ണം ഉയരുന്നത് കുറച്ചിരുന്നു. മാര്‍ച്ച് ആദ്യത്തില്‍ ലൈക്കുകള്‍ 2.79 കോടിയായിരുന്നു. ഇത് ഇടിഞ്ഞ് ഇപ്പോള്‍ 2.78ലെത്തിനില്‍ക്കുകയാണ്. എന്നാല്‍ ഉത്തരേന്ത്യയില്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലിന് എതിരെ നടക്കുന്ന ഫേസ്ബുക്ക് ക്യാംപെയിനാണ് ഇത്തരത്തില്‍ ലൈക്ക് കുറയാന്‍ കാരണം എന്നും ചില അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. 2013 ജൂലൈയില്‍ മോഡിയുടെ പേജിന് 20 ലക്ഷം ലൈക്കുകളായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ അത് 1.56 കോടിയായി ഉയര്‍ന്നു.
–
–
Leave a Reply