Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 2:07 am

Menu

Published on April 14, 2015 at 9:31 am

കോഴിക്കോട് ബസ്സ്‌ ലോറിയിലിടിച്ച് മൂന്ന് മരണം

3-killed-42-hurt-as-bus-collides-with-lorry-in-kozhikode

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിൽ ടൂറിസ്റ്റ് ബസ്സ്‌ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. 42 പേർക്ക് പരിക്കേറ്റു. ചന്ദ്രശേഖരന്‍, അനു, ജയലക്ഷ്മി എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് ബൈപാസ് ജങ്ഷനിലാണ് അപകടം നടന്നത്. എതിർവശത്ത് നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കാതിരിക്കാൻ ബസ്സ്‌ വെട്ടിച്ചപ്പോൾ മറിയുകയായിരുന്നു. . പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇടുക്കി നെടുങ്കണ്ടത്തു നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്.രണ്ടു ബസ്സുകളിലായി നൂറ് പേരുടെ സംഘമാണ് കൊല്ലൂരിലേക്ക് പുറപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published.

More News