Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.ചേന്നം സ്വദേശി ഷിബിനാണ് അറസ്റ്റിലായത്. പളനിയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ ഉണ്ടായിരുന്ന പിതാവ് സുരേന്ദ്രനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. തൃശൂര്‍ അരിമ്പൂരില്‍ ചൊവ്വാഴ്ച്ചയാണ് കൊലപാതകശ്രമം നടന്നത്.അരിമ്പൂര്‍ തച്ചമ്പിള്ളി കരിപ്പാറ സുനിലിന്‍െറ മകള്‍ അലിഗ്രയെയാണ് പ്രതി കാറ് കൊണ്ടിടിപ്പിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച നാലു സ്ത്രീകള്‍ക്കും വിദ്യാര്‍ഥിക്കും പരിക്കേറ്റു.അന്നേദിവസം രാവിലെ അരിമ്പൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം റോഡില്‍വെച്ചായിരുന്നു സംഭവം.വെളുത്തൂര്‍ നമ്പോര്‍കാവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു യുവതി. കാറിലത്തെിയ ഷിബിന്‍ യുവതിയോട് പ്രേമാഭ്യര്‍ഥന നടത്തുകയായിരുന്നു.യുവതി നിരസിച്ചതോടെ ഷിബിന്‍ യുവതിക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി. ഇടിയുടെ ശക്തിയില്‍ യുവതി റോഡരികിലേക്ക് തെറിച്ചുവീണു. ശബ്ദം കേട്ട് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ഓടിക്കൂടിയവര്‍ക്ക് നേരെയും അക്രമി കാറിടിച്ച് വീഴ്ത്തി. വീട്ടമ്മമാരായ അമൃത, ശ്യാമള , പത്മിനി, രമ്യ എന്നിവര്‍ക്കും വിദ്യാര്‍ഥിയായ രാഹൂലിനുമാണ് പരുക്കേറ്റത്. ആറുപേരെ ഇടിച്ച് തെറിപ്പിച്ച കാര്‍ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇതുകണ്ട് നാട്ടുകാര്‍ ഓടിവന്നതോടെ യുവാവ് കാറുമായി രക്ഷപ്പെട്ടു. അപകടത്തില്‍പെട്ടവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. യുവതിക്ക് കാലിലാണ് കാര്യമായി പരിക്കേറ്റത്. മറ്റുള്ളവര്‍ക്കും കാലിലും കൈക്കും ദേഹത്തും പരിക്കേറ്റു.പെണ്‍കുട്ടിയെ ഇടിച്ചിട്ട ഷിബിന്റെ കാര്‍ പാലക്കലുള്ള ബന്ധുവീടിനോട് ചേര്‍ന്നുള്ള വഴിയരികില്‍ പിന്നീട് ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. സ്കൂള്‍ കാലത്ത് തുടങ്ങിയ പ്രണയാഭ്യര്‍ത്ഥന തുടര്‍ച്ചയായി നിരസിച്ചതാണ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ഷിബിനെ പ്രേരിപ്പിച്ചത്. വീട്ടുകാര്‍ ഇടപെട്ട് താക്കീത് ചെയ്തിട്ടും ഷിബിന്‍ പ്രണയാഭ്യര്‍ത്ഥന തുടരുകയായിരുന്നു.
–
–
Leave a Reply