Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : നീണ്ട ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡൽഹിയില്‍ മടങ്ങിയെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്.ഫെബ്രുവരി 22 മുതലാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് മാറിനിന്നത് രണ്ട് മാസത്തോളം നീണ്ട അവധിക്കു ശേഷമാണ് രാഹുല്‍ ഗാന്ധി തിരിച്ചെത്തുന്നത്. രാഹുല്‍ ഗാന്ധി എവിടെയായിരുന്നെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. പാര്‍ട്ടിക്കുള്ളിലും രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ക്കും രാഹുല്‍ എവിടെയായിരുന്നെന്ന് അറിയില്ല.19ാം തിയതി നടക്കുന്ന കര്‍ഷക റാലിയായിരിക്കും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടി.ഇതിന് മുന്നോടിയായി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച കര്‍ഷകപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Leave a Reply