Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാർത്ത: ബോംബ് ഭീഷണിയെ തുടർന്ന് ഇന്തോനേഷ്യൻ വിമാനം തിരികെയിറക്കി. ഇന്തോനേഷ്യയുടെ കിഴക്കൻ നഗരമായ അമ്ബോൻ വിമാനത്താവളത്തിൽ നിന്നും 122 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് തിരികെ ഇറക്കിയത്. എന്നാൽ വിമാനം പരിശോധന നടത്തിയ ശേഷം ഭീഷണി വ്യാജമാണെന്ന് വെളിപ്പെടുകയായിരുന്നു.അമ്ബോൻ വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്ട്രോൾ യൂണിറ്റിലാണ് ബോംബ് ഭീഷണി ലഭിച്ചത്. ദക്ഷിണ സുലാവാസി വിമാനത്താവളത്തിൽ ആണ് വിമാനം തിരിച്ചിറക്കിയത്.
Leave a Reply