Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളിലേക്ക് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. വൈകീട്ട് അഞ്ചിനാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചതെങ്കിലും എല്ലാവരും നേരത്തെ വോട്ട് ചെയ്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ അനുമതിയോടെ നേരത്തേ വോട്ടെണ്ണും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. യു.ഡി.എഫില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയും മുസ്ലിം ലീഗിലെ പി.വി.അബ്ദുള്‍ വഹാബുമാണ് മത്സരിക്കുന്നത്. ഇടതുമുന്നണിയില്‍ നിന്ന് സി.പി.എമ്മിലെ കെ.കെ.രാഗേഷും സി.പി.ഐ.യിലെ കെ.രാജനും മത്സരിക്കുന്നു. യു.ഡി.എഫിന് രണ്ട് സീറ്റ് വിജയിക്കാന്‍ ആവശ്യമായ അംഗബലമുണ്ടെങ്കിലും ഇടതുപക്ഷം രണ്ട് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതിനാലാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ആകെയുള്ള 73 വോട്ടുകളില്‍ 37 എണ്ണം വയലാര്‍ രവിക്കും 36 എണ്ണം അബ്ദുല്‍ വഹാബിനും നല്‍കും. ഒരാള്‍ക്ക് ജയിക്കാന്‍ 35 ഒന്നാം വോട്ടാണ് ആവശ്യം. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ സാഹചര്യത്തിലാണ് വോട്ടെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.എല്ലാ വോട്ടുകളും ഉറപ്പുവരുത്താനുള്ള നീക്കങ്ങള്‍ ഇരുമുന്നണികളും നടത്തിയിട്ടുണ്ട്. രാവിലെ എട്ടിന് യു.ഡി.എഫ്. നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍െവച്ച് ഓരോരുത്തര്‍ക്കുമുള്ള വിപ്പ് നല്‍കും. കോണ്‍ഗ്രസ്സിന് 38 എം.എല്‍.എ. മാരുണ്ട്. ഇതില്‍ 37 എണ്ണം വയലാര്‍ രവിക്ക് നല്‍കും. മുഖ്യമന്ത്രിയുടെ വോട്ട് അബ്ദുള്‍ വഹാബിനായിരിക്കും. ഘടകകക്ഷികളുടെ വോട്ടടക്കം അബ്ദുള്‍ വഹാബിന് 36 വോട്ട് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഏജന്റിനെ കാണിക്കാതെ ബാലറ്റ് പേപ്പര്‍ പെട്ടിയില്‍ ഇടാന്‍ അനുവദിക്കില്ല. നിയമസഭയിലെ 604 ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പ്.