Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 2:24 am

Menu

Published on April 21, 2015 at 9:51 am

യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ആം ആദ്‌മി പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്ത്

aap-expels-rebel-leaders-yogendra-yadav-prashant-bhushan

ന്യൂഡല്‍ഹി:വിമത നേതാക്കളായ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും അടക്കം നാല് പേരെ ആംആദ്മി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന്‍റെ പേരിലാണ് ദേശീയ അച്ചടക്കകമ്മിറ്റിയുടെ നടപടി. ആറുമണിക്കൂര്‍നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പുറത്താക്കല്‍ തീരുമാനം പുറത്ത് വന്നത്. എ.എ.പി. വക്താവ് ദീപക് വാജ്‌പേയി ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അനന്ത്കുമാര്‍, അജിത് ഝാ എന്നിവരാണ് പാര്‍ട്ടിയില്‍ പുറത്തായ മറ്റ് നേതാക്കള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇരുവരുടെയും പുറത്താകലില്‍ കലാശിച്ചത്. നേരത്തെ, ആം ആദ്‌മി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ യോഗേന്ദ്ര യാദവിനു നേരെ കൈയേറ്റ ശ്രമം നടന്നിരുന്നു. ദേശീയ കൌണ്‍സില്‍ യോഗം നടക്കുന്ന സ്ഥലത്തിനു മുമ്പില്‍ വെച്ചായിരുന്നു കൈയേറ്റശ്രമം. കെജ്‌രിവാള്‍ അനുകൂലികളായ പ്രവര്‍ത്തകരാണ് യോഗേന്ദ്ര യാദവിനെതിരെ മുദ്രാവാക്യം വിളിക്കുകയും കൈയേറ്റശ്രമം നടത്തുകയും ചെയ്‌തത്.തങ്ങള്‍ക്കെതിരെ പ്രവര്‍ത്തകരെ അണിനിരത്തിയത് നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു എന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. യോഗസ്ഥലത്തു നിന്നും പുറത്തെത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അരവിന്ദ് കെജ്രിവാളിനും അച്ചടക്ക സമിതിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഭൂഷണ്‍ ഉന്നയിച്ചത്. നോട്ടീസ് നല്‍കിയ സമിതിയുടെ സാധുതയെ തന്നെ ചോദ്യംചെയ്ത പ്രശാന്ത് ഭൂഷണ്‍ സമിതി അംഗങ്ങളായ ആശിഷ് ഖേതാനും പങ്കജ് ഗുപ്തക്കുമെതിരെയാണ് ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും റെയില്‍ഭവനു മുന്നില്‍ ധര്‍ണ നടത്താനും കെജ്രിവാള്‍ തീരുമാനിച്ചത് പാര്‍ട്ടി സമിതികളില്‍ ആലോചിക്കാതെയാണെന്ന് യാദവും ആരോപിച്ചു. പ്രധാന വിഷങ്ങളില്‍ ഒന്നും ചര്‍ച്ചയില്ലാതെയായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News