Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ജനങ്ങളില്‍ ആശങ്ക പരത്തി ആകാശത്ത് വീണ്ടും തീഗോളം പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയ്ക്കിടെ രാത്രി ഒന്‍പതരയോടെയാണ് തീഗോളം കണ്ടത്. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് നീങ്ങുന്നതായി കണ്ട തീഗോളത്തില്‍ ശക്തമായ പ്രകാശ സാന്നിദ്ധ്യവും ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാൽ ഇത് ചിലപ്പോൾ ഉൽക്കയാകാമെന്ന് പ്രമുഖ ശാസ്ത്ര നിരീക്ഷകനായ ഡോ.രജോഗോപാല് കമ്മത്ത് പറഞ്ഞു. ലിറിഡ്സ് എന്ന വിഭാഗത്തില്‍ പെട്ട ഉല്‍ക്കകള്‍ താഴേക്ക് പതിക്കുന്ന സമയമാണ് ഇതെന്നും വിവിധ ഭാഗങ്ങളിലായി മണിക്കൂറില്‍ ഇരുപതില്‍ കൂടുതല്‍ ഉല്‍ക്കകള്‍ ഒരേസമയം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് തീഗോളം ദൃശ്യമായ വാർത്തകൾ വന്നിരുന്നു.
Leave a Reply