Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: നേപ്പാളിൽ വൻ ഭൂചലനം.റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഭൂകമ്പത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കുലുങ്ങി.ഉത്തരേന്ത്യയിൽ ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങൾ, പാകിസ്ഥാൻ , നേപ്പാൾ തുടങ്ങിയ രാജ്യങ്ങളുടെ പ്രാന്ത പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനം 20 സെക്കന്റോളം നീണ്ടു നിന്നു. സംഭവത്തെ തുടർന്ന് ഡൽഹി മെട്രോ സർവ്വീസ് നിർത്തിവച്ചിരിക്കുകയാണ്.കേരളത്തിലെ എറണാകുളത്ത് കടവന്ത്രയിലും കലൂരിലും ചെറിയ ചലനം അനുഭവപ്പെട്ടു. ബഹുനില ഫ് ളാറ്റ് സമുച്ചയങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. ഇന്ത്യൻ സമയം 11.44 ഓടെയാണ് ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ പൊഖാറയ്ക്കടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് സൂചന. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വൻ നാശനഷ്ടം ഉണ്ടായതായാണ് വാർത്ത. കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.
–
–