Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 9:32 pm

Menu

Published on April 30, 2015 at 1:59 pm

ഒമാനിൽ മലയാളിയെ കഴുത്തറുത്ത് കൊന്നു

malayali-killed-in-oman

മസ്‌കറ്റ്: ഒമാനില്‍ മലയാളി യുവാവിനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ പ്രജിത്ത് മുരളീധരന്‍ (26 ) ആണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന. ഒമാന്‍ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രജിത്ത്.ബുറൈമി ജബല്‍ മക്സൂസ് സോഹാര്‍ റോഡിലാണ് ഓഫീസ് . ഓഫീസിലെ മറ്റ് ജീവനക്കാര്‍ ഉച്ച ഭക്ഷണത്തിനായി പോയ സമയത്താണ് കൊലപാതകം നടന്നത്. ജീവനക്കാർ തിരിച്ചെത്തിയപ്പോള്‍ പ്രജിത്തിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.ഏപ്രില്‍ 29ന് ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ബംഗ്ലാദേശിയെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

Comments are closed.

More News