Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 2:53 am

Menu

Published on May 1, 2015 at 10:24 am

പെട്രോള്‍, ഡീസല്‍ വില കൂട്ടി

petrol-prices-hiked-by-rs3-96-a-litre-diesel-prices-by-rs2-37

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി.പെട്രോള്‍ ലിറ്ററിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.പുതുക്കിയ നിരക്ക് ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. ക്രൂഡ് ഓയില്‍ ബാരലിന് 59 ഡോളറായാണ് ഉയര്‍ന്നത്. ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 59.20 രൂപയായിരുന്നത് 63.16 രൂപയായും ഡീസലിന് 47.20 രൂപയായിരുന്നത് 49.57 രൂപയായും വര്‍ധിച്ചു. ഏപ്രില്‍ 15–ന്‌ പെട്രോള്‍ ലിറ്ററിന്‌ 80 പൈസയും ഡീസലിന്‌ 1.20 രൂപയും എണ്ണ കമ്പനികള്‍ കുറച്ചിരുന്നു.

Loading...

Comments are closed.

More News