Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 10:26 am

Menu

Published on May 4, 2015 at 12:23 pm

പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ലാപ് ടോപ്‌ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

burn-injury-caused-by-laptop-computers

കോതമംഗലം : പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ലാപ് ടോപ്‌ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കോതമംഗലം പോത്താനിക്കാട് കുമ്മംകോട്ടില്‍ ബേസില്‍ കുര്യാക്കോസിനാണ് വയറില്‍ പരുക്കേറ്റത്. വീട്ടിലെ കിടക്കയില്‍ കിടന്നു ലാപ്‌ടോപ് ദേഹത്തു വച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനിടെ ലാപ്‌ടോപ്പിന്റെ അടിഭാഗത്തു നിന്നു തീയാളുകയായിരുന്നു. അപ്പോൾ തന്നെ വലിയ ശബ്ദത്തോടെ മൂന്നുവട്ടം ലാപ് ടോപ്‌ പൊട്ടിത്തെറിച്ചു. ശനിയാഴ്ച രാത്രി 12നായിരുന്നു സംഭവം നടന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റേഡിയോഗ്രഫറായ ബേസിൽ മൂന്ന് വർഷം മുമ്പായിരുന്നു ഈ ലാപ് ടോപ്‌ വാങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News