Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രസ്സാവില്ലെ: റിപ്പബ്‌ളിക്ക് ഓഫ് കോംഗോയില്‍ പര്‍ദ്ദ നിരോധിയ്ക്കുന്നു . പര്‍ദ്ദ ഉള്‍പ്പടെ മുഖം പൂര്‍ണമായും മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്കാണ് നിരോധനം.ഇസ്ലാമിക് ഹൈ കൗണ്‍സില്‍ പ്രസിഡന്റ് ഇല്‍ ഹാദ്ജി ദബ്രില്‍ ബൊപാക ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.മധ്യ ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ വളരെ കുറവായ രാജ്യമാണ് റിപ്പബ്‌ളിക് ഓഫ് കോംഗോ. എണ്‍പതിനായിരത്തോളം മുസ്ലിങ്ങള്‍ മാത്രമാണ് രാജ്യത്തുള്ളത്.ക്രിസ്ത്യന്‍ ഭൂരിപക്ഷരാജ്യമായ കോംഗോയില്‍ 10 ശതമാനത്തോളം മാത്രമാണ് മുസ്ലീം ജനസംഖ്യ. ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ പലതും ഇസ്ലാമിക തീവ്രവാദികള്‍ ഉള്‍പ്പടെയുള്ളവരുടെ ആക്രമണങ്ങളില്‍ വലയുമ്പോള്‍ കോംഗോ വ്യത്യസ്തമാവുകയാണ്. തീവ്രവാദികള്‍ രാജ്യത്ത് കടന്ന് കൂടാതിരിയ്ക്കാനാണ് മുഖം മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ്ദയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്ന് പര്‍ദ്ദയും മറ്റും ധരിച്ച് ഒട്ടേറെപ്പേര്‍ കോംഗോയിലെ പള്ളികളില്‍ തങ്ങുന്നുണ്ട്. ഇത്തരത്തില്‍ അഭയാര്‍ഥികളായി എത്തുന്നവരെപ്പോലും നിരീക്ഷിയ്ക്കുന്നതിന് പര്‍ദ്ദ നിരോധനം സഹായിക്കുമെന്നാണ് കരുതുന്നത്.
Leave a Reply