Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: വാഹനമോടിച്ച് ആളെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ നല്‍കിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സെഷന്‍ കോടതി വിധി ബോംബെ ഹൈക്കോടതി മരവിപ്പിച്ചു. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കുന്നത് വരെ സല്‍മാന് ജാമ്യം നല്‍കാനും കോടതി ഉത്തരവിട്ടു. സല്‍മാന്റെ അപ്പീലില്‍ പിന്നീട് കോടതി വിശദവാദം കേള്‍ക്കും. വിചാരണ കോടതിയില്‍ 30,000 രൂപ കെട്ടിവെയ്ക്കണമെന്ന ഉപാധിയോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മദ്യലഹരിയിൽ ഒരാളെ കാറിടിപ്പിച്ച് കൊന്ന കേസിൽ രണ്ട് ദിവസം മുൻപാണ് ബോംെബ സെഷൻസ് കോടതി ജഡ്ജി ഡിഡബ്ല്യു ദേശ്പാണ്ഡെ സൽമാന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. മനപൂർവ്വമല്ലാത്ത നരഹത്യാക്കേസിലായിരുന്നു വിധി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സൽമാൻ ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. പ്രമുഖ സുപ്രീം കോടതി അഭിഭാഷകനായ ഹരീഷ് സാൽവേയാണ് സൽമാന് വേണ്ടി ഹാജരായത്. കോടതി സൽമാന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.സൽമാൻ ഖാനെതിരായ എട്ട് കുറ്റങ്ങളും തെളിഞ്ഞുവെന്നും ദേശ്പാണ്ഡെ വ്യക്തമാക്കിയിരുന്നു. മദ്യലഹരിയിലായിരുന്ന സൽമാൻ ഡ്രൈവിങ് ലൈസൻസില്ലാതെയാണ് വാഹനമോടിച്ചതെന്നും കോടതി പറഞ്ഞു. കൂടാതെ സംഭവ സമയം സൽമാന്റെ ഡ്രൈവർ അശോക് സിങാണ് വാഹനമോടിച്ചതെന്ന വാദവും കോടതി തള്ളി.2002 സെപ്റ്റംബർ 28നാണ് കേസിനാസ്പദമായ സംഭവം. സൽമാൻ ഖാന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ കാർ നിയന്ത്രണം വിട്ട് ബാന്ദ്രയിലെ അമേരിക്കൻ എക്‌സ്പ്രസ്സ് ബേക്കറിക്ക് മുന്നിലുള്ള നടപ്പാതയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇവിടെ ഉറങ്ങിക്കിടന്നവരിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Leave a Reply