Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 3:29 am

Menu

Published on May 11, 2015 at 10:50 am

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കൊല്ലത്ത് ആരംഭിച്ചു

oommen-chandy-holds-mass-contact-programme-in-kollam

കൊല്ലം:  മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി  കൊല്ലത്ത് ആരംഭിച്ചു.കൊല്ലം ഫാത്തിമ മാതാ കോളേജില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ രാവിലെ എട്ട് മണിക്കാണ് പരിപാടി ആരംഭിച്ചത്.മൊത്തം 30133 പരാതികളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത 109 പേര്‍ക്കാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പരാതികള്‍ സ്വീകരിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിന്റെ 60 കേന്ദ്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസുകാര്‍ക്ക് പുറമെ 100 സ്റ്റുഡന്റ് പോലീസ് കേഡറ്റും സുരക്ഷയ്ക്കും പരിപാടിക്കെത്തുന്നവരെ സഹായിക്കാനുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍, കൊല്ലം റൂറല്‍ എസ്.പി., ഒരു എ.എസ്.പി., 11 എ.സി.പി.-ഡിവൈ.എസ്.പി.മാര്‍, 15 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News