Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ഇരുചക്ര വാഹനയാത്രക്കാരിയായ യുവതിയെ ഇഷ്ടികകൊണ്ട് മര്‍ദ്ദിക്കുന്ന പോലീസുകാരന്റെ ദൃശ്യം പുറത്ത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസുകാരനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ സതീഷ് ചന്ദ്രയെ ക്രിമിനല്‍ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.തിങ്കളാഴ്ച രാവിലെ സെന്‍ട്രല്‍ ദല്‍ഹിയിലെ ഗോള്‍ഫ് ലിങ്ക്സ് മേഖലയിലായിരുന്നു സംഭവം.റെഡ് സിഗ്നല്‍ തെറ്റിച്ച് യാത്ര ചെയ്ത യുവതിയോട് നിയമം ലംഘിച്ചതിന് കേസെടുക്കാതിരിക്കാന്‍ പൊലീസുദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെടുകായിരുന്നു. എന്നാല്‍ യുവതി ഇത് നല്കാന് തയ്യാറായില്ല. കൈക്കൂലി ചോദിച്ചതിനെ ഇവര്‍ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പൊലീസുദ്യോഗസ്ഥന് കൈയിലുണ്ടായിരുന്ന ഇഷ്ടിക ഉപയോഗിച്ച് യാത്രികയെ ആക്രമിച്ചു.മകളും മറ്റ് യാത്രികരും നോക്കി നില്‍ക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥന്റെ ആക്രമണം.യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
–
–
Leave a Reply